Cricket IPL IPL2021 Top News

IPL 2021 ; ആദ്യം പുറത്തായി ബാംഗ്ലൂര്‍

October 12, 2021

IPL 2021 ; ആദ്യം പുറത്തായി ബാംഗ്ലൂര്‍

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 4 വിക്കറ്റിന് തോൽപ്പിച്ചു. കെകെആറിന് ജയിക്കാൻ 7 റൺസ് വേണ്ടിയിരുന്ന അവസാന ഓവറില്‍  ആദ്യ പന്തിൽ തന്നെ ഷാക്കിബ് അൽ ഹസൻ  ബൌണ്ടറി നേടി കൊണ്ട് സമ്മര്‍ദം കുറച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗളൂര്‍ തുടക്കം ഗംഭീരം ആക്കി എങ്കിലും ആറാം ഓവറില്‍ പഠിക്കല്‍ വീണതോടെ വലിയ തിരിച്ചടി അവര്‍ക്ക് ലഭിച്ചു.ബാംഗ്ലൂരിന്റെ നട്ടെല്ല് ഒടിച്ചത് വെസ്റ്റ് ഇന്‍ഡീസ് താരം ആയ സുനില്‍ നരേന്‍ ആയിരുന്നു.നാല് വിക്കറ്റ് നേടിയ താരം ബാറ്റ് കൊണ്ടും മികച്ച സേവനം ആണ് കാഴ്ച്ചവച്ചത്.ബുധനാഴ്ച നടക്കുന്ന ക്വാളിഫയർ 2 ൽ കൊൽക്കത്ത ഇനി ഡൽഹി ക്യാപിറ്റൽസിനെ നേരിടും.

 

Leave a comment