ഉറുഗ്വേയുടെ നെഞ്ചില്‍ മൂന്നു വെടി പൊട്ടിച്ച് അര്‍ജന്റ്റീന
ഇന്ന് നടന്ന വേള്‍ഡ് കപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റ്റീനക്ക് കടുത്ത എതിരാളികള്‍ ആയ യുറൂഗ്വായ്ക്കെതിരേ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം.ലീഗ് പട്ടികയില്‍ നിലവില്‍ അര്ജന്ട്ടീന ലീഗില്‍ രണ്ടാം സ്ഥാനത്തു ആണ്.നാല് ജയവും സമനിലയും മൂന്നു തോല്‍വിയും ഉള്‍പ്പടെ പതിനാറ് പോയിന്റ് ഉള്ള യുറൂഗ്വായ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. മെസ്സി,ഡേ പോള്‍,ലൌതാരോ മാര്‍ട്ടിനസ് എന്നിവര്‍ ആണ് അര്ജന്ട്ടീനയുടെ വിജയ ഗോളുകള്‍ നേടിയത്.
അര്‍ജന്റ്റീന മികച്ച അറ്റാക്കിംഗ് ഡിസ്പ്ലേ ആണ് കാഴ്ച്ചവച്ചത്.പഴയ പ്രതാപം ഇപ്പോള്‍ നിലനിര്‍ത്താന്‍ പാടുപ്പെടുന്ന യുറൂഗ്വായ് ആകട്ടെ അര്‍ജന്‍ട്ടീനക്ക് ഒരു വെല്ലുവിളി ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.38 ആം മിനുട്ടില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് അര്‍ജന്‍ട്ടീനക്ക് വേണ്ടി ഗോള്‍ വേട്ടക്ക് തുടക്കം ഇട്ടത്.






































