European Football Foot Ball Top News

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും ബാലൺ ഡി ഓർ ലിസ്റ്റില്‍ ഇടം നേടി

October 11, 2021

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും ബാലൺ ഡി ഓർ ലിസ്റ്റില്‍ ഇടം നേടി

ആറ് തവണ വിജയികളായ ലയണൽ മെസ്സിയും അഞ്ച് തവണ വിജയിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാലൺ ഡി ഓർ പുരസ്കാരത്തിനായി വെള്ളിയാഴ്ച വെളിപ്പെടുത്തിയ 30 പേരുകളിൽ ഉൾപ്പെടുന്നു. കൈലിയൻ എംബാപ്പെ, നെയ്മർ, കരിം ബെൻസേമ, ജോർഗിഞ്ഞോ എൻഗോളോ കാന്‍റെ എന്നിവരടങ്ങുന്ന ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പുറത്തിറക്കിയ പട്ടികയില്‍ ഉണ്ട്.ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിക്ക് ആദ്യമായി ബാലോന്‍ ഡി ഒറിന് വേണ്ടി മൂന്നു താരങ്ങള്‍ ശക്തമായ പ്രകടനം കഴ്ച്ചവക്കുന്നുണ്ട്.

 

കൊറോണ മൂലം അവാര്‍ഡ് കഴിഞ്ഞ സീസണില്‍ നല്‍കിയിരുന്നില്ല.അത് ചാമ്പ്യന്‍സ് ലീഗ് ട്രോഫിയുടെ കൂടെ മികച്ച പ്രകടനം പുറത്തെടുത്ത ലെവന്‍ഡോസ്ക്കിക്ക് വലിയ നഷ്ട്ടം ആയി മാറുകയായിരുന്നു.അവാര്‍ഡ് സാധ്യത ലിസ്റ്റില്‍  വനിത് താരങ്ങളുടെ പട്ടികയില്‍ മൊത്തം ഇരുപതു പേര്‍ ഇടം നേടുകയും ചെയ്തു.

Leave a comment