Cricket IPL IPL2021 Top News

Ipl 2021 ; ആദ്യ ഫൈനലിസ്റ്റ് ആയി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്

October 11, 2021

Ipl 2021 ; ആദ്യ ഫൈനലിസ്റ്റ് ആയി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്

ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2021 ഫൈനലിൽ പ്രവേശിച്ചു, ലീഗിന്റെ ചരിത്രത്തിലെ 9 -ാമത് ഫൈനല്‍ ആണ് ഇത്.ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസിനെ 4 വിക്കറ്റിന് തോൽപ്പിച്ചു.ഇത്രയും കാലം മങ്ങിയ ഫോമില്‍ ആയിരുന്ന ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ അവസോരോചിതമായ ഇന്നിങ്ങ്സും ഉത്തപ്പ,ഗൈക്കാവധ് എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയും ആണ് ചെന്നൈയെ ലക്ഷ്യം നേടാന്‍ സഹായിച്ചത്.അവസാന ഓവറില്‍ ജയത്തിന് വേണ്ടത് 13 റണ്‍സ് ആയിരുന്നു.ആദ്യ ബോളില്‍ തന്നെ മൊയീന്‍ അലിയെ ടോം കറന്‍ പുറത്താക്കി.പിന്നീട് ഉള്ള മൂന്നു ബോളുകളും ബൌണ്ടറി നേടി കൊണ്ട് ധോണി ചെന്നൈയുടെ വിജയം സ്റ്റൈലായി തന്നെ ഉറപ്പിച്ചു.

ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.പ്രിത്വി ഷായുടെ 36 പന്തില്‍ നിന്നും 60 റണ്‍സും റിഷബ് പന്തിന്റെ 51 റണ്‍സിന്റെ പിന്‍ബലത്തില്‍ അവര്‍ 20 ഓവറില്‍ 172 റണ്‍സ് നേടി.

Leave a comment