മ്യൂണിക്ക് താരത്തിന് വേണ്ടി കണ്ണും നട്ട് ടൂഷല്‍
ചെൽസി യൂറോപ്പിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ലക്ഷ്യമിടുന്നതിനാൽ അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന തിരക്കില്‍ ആണ്.ഈ സീസണിൽ റൊമേലു ലുകാക്കുവിനായി ബ്ലൂസ് ബാങ്ക് തകർത്തിരുന്നു.കൂടാതെ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണായി സോൾ നിഗൂസിനേയും സൈന്‍ ചെയ്തു.ഇപ്പോള്‍ പുതിയ വാര്‍ത്തയനുസരിച്ച് ബയേണ്‍ മ്യൂണിക്ക് ഡിഫണ്ടര്‍ നിക്ലാസ് ഷൂലെ ആണ് ചെല്‍സിയുടെ പുതിയ ടാര്‍ഗറ്റ്.
അടുത്ത വേനൽക്കാലത്ത് താരത്തിന്റെ നിലവിലെ കരാർ അവസാനിക്കും.അന്റോണിയോ റൂഡിഗറും തിയാഗോ സിൽവയും തോമസ്ലി ടൂഷലിന്റെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗങ്ങളാണ്, എന്നാൽ അവരുടെ രണ്ട് കരാറുകളും അടുത്ത വേനൽക്കാലത്ത് തീരും.ജർമ്മൻ മാനേജർ ഈ വേനൽക്കാലത്ത് സെവിയ താരം ആയ ജൂൾസ് കൗണ്ടെയേ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ ആ നീക്കം പരാജയത്തില്‍ ആണ് അവസാനിപ്പിച്ചത്.ബയേൺ മ്യൂണിക്കിനായി 26 കാരൻ 144 മത്സരങ്ങളില്‍ ഇതുവരെ കളിച്ചിട്ടുണ്ട്.