യുറൂഗ്വായന് സ്ട്രൈക്കറുടെ വില കേട്ട് കണ്ണ് തള്ളി റയല്‍ മാഡ്രിഡ്
ഡാർവിൻ നൂനെസിന്റെ സേവനങ്ങൾക്ക് റയൽ മാഡ്രിഡ് 150 മില്യൺ നൽകില്ലെന്ന് പ്രമുഘ മാധ്യമമായ ഹാര്‍ഡ് ടാക്കിള്‍.കഴിഞ്ഞ വേനൽക്കാലത്ത് ബെൻഫിക്കയിൽ ചേർന്നപ്പോൾ മുതൽ ഉറുഗ്വേ സ്ട്രൈക്കർ യുറോപ്പിലെ ചര്‍ച്ചാവിഷയം ആയി കഴിഞ്ഞു.താരത്തിനെ റയല്‍ നോക്കികാണുന്നത് രണ്ടാം ഓപ്ഷന് ആയാണ്.
ഹാലണ്ട് ആണ് അടുത്ത സമ്മറില്‍ റയലിന്റെ ലക്ഷ്യം.പ്രീമിയര്‍ ലീഗ്,ഫ്രഞ്ച് ലീഗ് ലാലിഗയില്‍ നിന്ന് തന്നെ എതിരാളികള്‍ ആയ ബാഴ്സ പോലും താരത്തിനെ നോട്ടമിടുന്നുണ്ട്.അതിനാല്‍ ഈ ട്രാന്‍സഫര്‍ നടക്കില്ല എങ്കില്‍ രണ്ടാം ഓപ്ഷന് ആണ് നൂനെസ്.എന്നാല്‍ അവര്‍ ചോദിക്കുന്ന വില വളരെ അധികം ആയതിനാല്‍ പെരെസ് ചര്‍ച്ച പോലും നടത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.ബെന്‍സെമ,വിനിഷ്യസ് നയിക്കുന്ന റയല്‍ മുന്നേറ്റ നിരക്ക് മൂര്‍ച്ച പോരാ എന്നാണ് പെരെസിന്റെ അഭിപ്രായം.