പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യയെ സമനിലയില്‍ തളച്ച് ബംഗ്ലാദേശ്
തിങ്കളാഴ്ച നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് 1-1 സമനിലയിൽ പിരിഞ്ഞു.37-കാരനായ ഛേത്രി, ഇന്ത്യക്കായി തന്റെ 121-ാമത് മത്സരം കളിച്ചു, 27-ാം മിനിറ്റിൽ ഗോള്‍ നേടി കൊണ്ട് ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു.ഈ ഗോളിന്റെ വരവോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയ ചേത്രിയുടെ ആകെയുള്ള അന്താരാഷ്ട്ര ഗോള്‍ 76 ആയി ഉയര്‍ന്നു.
ഇനി താരത്തിന് മുന്നില്‍ ഉള്ളത് ബ്രസീല്‍ ഇതിഹാസം പെലെ (77),മെസ്സി (79),റൊണാള്‍ഡോ(101),അലി മക്ക്ബൂത്ത്((77) എന്നിവര്‍ ആണ്.ആദ്യ പകുതി ഇന്ത്യ മികച്ച ഫുട്ബോള്‍ ആണ് കാഴ്ച്ചവച്ചത്.രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും 74 ആം മിനുട്ടില്‍ ഗോള്‍ നേടി ബംഗ്ലാ കടുവകള്‍ ഇന്ത്യയെ ഞെട്ടിച്ചു.യാസിന് അറഫാത് ആണ് ഗോള്‍ നേടിയത്.