ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഹാലണ്ടിനു നഷ്ട്ടം ആയേക്കും
എർലിംഗ് ബ്രൗട്ട് ഹാലാൻഡ് തന്റെ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം കാലിന് പരിക്കേറ്റത് മൂലം നോർവേയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ താരത്തിന് നഷ്ട്ടപ്പെട്ടെക്കും.21-കാരനായ സ്ട്രൈക്കർ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും പരിക്ക് മൂലം കളിച്ചിട്ടില്ല.ഹാലാൻഡിന്റെ പിൻവലിക്കൽ ഒരു മുൻകരുതൽ നടപടി ആയി മാത്രം കണ്ടാല്‍ മതി എന്ന് നോർവേ ടീം ഡോക്ടർ ഓല സാൻഡ് പറഞ്ഞു.
“പരിക്ക് കുറഞ്ഞതായി തോന്നുന്നു, പക്ഷേ അത് സംഭവിക്കാന്‍ വളരെ സമയം എടുക്കുന്നു.അതാണ് പ്രശനം.അദ്ദേഹത്തിനെ വേഗം ടീമിലേക്ക് തിരിച്ചെടുത്താല്‍ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.”നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.മറ്റ് ഫോർവേഡുകളായ അലക്സാണ്ടർ സോർലോത്തും ജോഷ്വ കിംഗും ഇല്ലാതെയാകും നോര്‍വേ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് ഇറങ്ങാന്‍ പോകുന്നത്.