European Football Foot Ball Top News

ക്ലബില്‍ ഒന്നല്ല നിരവധി പ്രശ്നങ്ങള്‍ ആണ് എന്ന് പിക്വെ

October 4, 2021

ക്ലബില്‍ ഒന്നല്ല നിരവധി പ്രശ്നങ്ങള്‍ ആണ് എന്ന് പിക്വെ

ബാഴ്‌സലോണ ക്യാപ്റ്റൻ ജെറാർഡ് പിക്വെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തോൽവിക്ക് ശേഷം തന്റെ ക്ലബിന്റെ ഭാവി ഇപ്പോള്‍ തീരെ സുരക്ഷിതം അല്ല എന്ന് വെളിപ്പെടുത്തി.ആദ്യ പകുതിയിൽ തോമസ് ലെമാർ, ലൂയിസ് സുവാരസ് എന്നിവരുടെ ഗോളുകൾ വാണ്ട മെട്രോപൊളിറ്റാനോയിൽ നടന്ന ആതിഥേയരുടെ വിജയം ഉറപ്പിച്ചു.ലീഗിലെ ആദ്യ തോല്‍വി ആണെങ്കിലും മൂന്നു സമനില ഉള്ളതിനാല്‍ ഇപ്പോള്‍ മിഡ് ടേബിളില്‍ കുടുങ്ങി ഇരിക്കുകയാണ് ബാഴ്സ.

“ഇതൊരു സങ്കീർണ സാഹചര്യമാണ്. ഞങ്ങൾ പിച്ചില്‍ കൊല ചെയ്യപ്പെടുന്നു.ഒരു പ്രശ്നം അല്ല ഇത്.നിരവധി പ്രശ്നങ്ങള്‍ ക്ലബില്‍ ഉണ്ട്.ഇത് ബുദ്ധിമുട്ടുള്ള സമയമാണ്.ഇതിനു മുന്നേ ഇത് പോലൊരു സാഹചര്യം ഞാന്‍ അനുഭവിച്ചിട്ടില്ല.എല്ലാം മാറും എന്ന് തന്നെ ആണ് എന്‍റെ വിശ്വാസം.”പിക്വെ മോവിസ്റ്റാറിനോട് പറഞ്ഞു.

Leave a comment