അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രീമിയര്‍ ലീഗിലേക്ക് ക്ലോഡിയോ റാനിയേരി തിരിച്ചെത്തുന്നു
മുൻ ചെൽസി, ലെസ്റ്റർ ബോസ് ക്ലോഡിയോ റാനിയേരിയേ സൈന്‍ ചെയ്യാന്‍ വാറ്റ്ഫോര്‍ഡ്. അവരുടെ ആദ്യ ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും ഏഴ് പോയിന്റ് മാത്രം നേടി കൊണ്ട് ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.ശനിയാഴ്ച എൽലാൻഡ് റോഡിൽ ലീഡ്സിനെതിരെ 1-0ന് തോറ്റ് കൊണ്ട് ആയിരുന്നു സിസ്കോ മുനോസ് തന്റെ അവസാന മത്സരം പൂര്‍ത്തിയാക്കിയത്.
വാറ്റ്ഫോർഡിന്റെ പുതിയ മുഖ്യ പരിശീലകനാകാൻ ക്ലോഡിയോ റാനിയേരി സമ്മതിച്ചതായും തിങ്കളാഴ്ച ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറ്റലിയിലെ സ്കൈ പറയുന്നു.2016 ൽ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ലെസ്റ്ററിനെ നയിച്ച ഇറ്റാലിയൻ, കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സാംപ്ഡോറിയ മാനേജർ എന്ന സ്ഥാനം ഉപേക്ഷിച്ചിരുന്നു.ഒക്ടോബർ 16 ന് അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ലിവർപൂളിനോടുള്ള പ്രീമിയർ ലീഗ് ഹോം ഗെയിമാണ് റാനിയേരിയുടെ ആദ്യ മത്സരം.