സമ്മര്‍ദ ചൂളയില്‍ കോമാന്
ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോട് ബുധനാഴ്ച നടന്ന മൂന്ന് ഗോളുകളുടെ തോൽവി നല്കിയ ഞെട്ടലില്‍ നിന്നും കരകയറാന്‍ ബാഴ്സലോണ.ബാഴ്സലോണ ശനിയാഴ്ച രാത്രി വാണ്ട മെട്രോപൊളിറ്റാനോയിൽ അത്ലറ്റികോ മാഡ്രിഡിനെതിരായ പോരാട്ടത്തോടെ ലാ ലിഗ കാമ്പെയ്ൻ പുനരാരംഭിക്കും.ലീഗില്‍ നാലാം സ്ഥാനത്താണ് അതല്റ്റിക്കോ എങ്കില്‍ മൂന്നു ജയവും മൂന്നു സമനിലയും ഏറ്റുവാങ്ങി ഏഴാം സ്ഥാനത്താണ് ബാഴ്സലോണ.
ടീമിന്റെ മോശം കാമ്പെയിനെ ചുറ്റിപറ്റിയുള്ള സമ്മര്‍ദം നിലനില്‍ക്കെ കോമാനേ കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഉള്ള തീരുമാനത്തില്‍ ഇനിയും ഒരു തീരുമാനം ബാഴ്സലോണ എടുത്തിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇന്നത്തെ മത്സരത്തിനു ശേഷം ഇന്റര്‍നാഷണല്‍ ബ്രേക്ക് ആണ്.ഈ കാലയളവില്‍ ആണ് മറ്റൊരു കോച്ചിന് വേണ്ടി ബാഴ്സ ശ്രമം നടത്താന്‍ പോകുന്നത് എന്ന് റൂമറുകള്‍ ഉണ്ടായിരുന്നു.അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഒരുപക്ഷേ കോമാനറെ കീഴില്‍ കളിക്കുന്ന അവസാന മത്സരം ആയിരിക്കും ഇത്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.






































