European Football Foot Ball Top News

ഒലെ വാക്ക് പാലിക്കുന്നില്ല ; യുണൈറ്റഡ് വിടാന്‍ ഡോണി വാൻ ഡി ബീക്ക്

October 1, 2021

ഒലെ വാക്ക് പാലിക്കുന്നില്ല ; യുണൈറ്റഡ് വിടാന്‍ ഡോണി വാൻ ഡി ബീക്ക്

ഡോണി വാൻ ഡി ബീക്ക് ഈ ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ മറ്റൊരു ശ്രമം നടത്തുകയാണെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.കൂടുതൽ കളിക്കാനുള്ള സമയം തേടിയാണ് അദ്ദേഹം ക്ലബ് വിടുന്നത്.അടുത്തിടെ മാൻ യുണൈറ്റഡിന്റെ വിയാറയലിനെതിരെയുള്ള  ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കളിക്കാന്‍ സമയം ലഭിക്കാത്തതില്‍ താരം ഏറെ നിരാശന്‍ ആയിരുന്നു.

ഒരു വർഷം മുമ്പ് അയാക്സിൽ നിന്ന് 40 മില്യൺ പൗണ്ടിന് യുണൈറ്റഡിൽ ചേർന്നതിനുശേഷം താരത്തിന്‍റെ  കരിയർ ആകെ സ്തംഭിച്ചിരിക്കുകയാണ്.ഈ വേനൽക്കാലത്ത് മെഴ്‌സൈഡ് ക്ലബ്ബുമായി അദ്ദേഹത്തിന്റെ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു.എവര്‍ട്ടനിലെക്ക് ഉള്ള വായ്പ നീക്കത്തിൽ 24-കാരൻ ഏറെ  താൽപ്പര്യപ്പെട്ടിരുന്നു.പക്ഷേ സമയപരിധി ദിവസം യുണൈറ്റഡ് ആ ഡീല്‍  തടഞ്ഞു.ഇപ്പോൾ വാൻ ഡി ബീക്ക് കൂടുതൽ കളിക്കുമെന്ന്  സോൾസ്‌ജെയറിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടും അദ്ദേഹത്തിന്റെ അവസ്ഥയിൽ ഒരു പുരോഗതിയും കാണാത്തതിനാൽ താരം എന്തായാലും  ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു ക്ലബ് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തും.

Leave a comment