ഗാവിക്ക് സ്പെയിനില്‍ നിന്ന് വിളി വന്നു
സ്പെയിൻ കോച്ച് ലൂയിസ് എൻറിക്വെ നേഷൻസ് ലീഗ് ഫൈനലിനുള്ള തന്റെ ടീമിനെ പ്രഖ്യാപിച്ചു, ബാഴ്സലോണ യുവ താരം ആയ ഗാവിക്ക് ചരിത്രപരമായ ഒരു സീനിയർ കോൾ ലഭിക്കുന്നു.18 വയസ്സുള്ള വിയാറയല്‍ താരം ആയ വിംഗർ യെറെമി പിനോക്കും സ്പെയിനില്‍ നിന്ന് കാള്‍ ലഭിച്ചിട്ടുണ്ട്.
പ്രവര്‍ത്തി പരിചയവും യുവത്വവും ഇടകലര്‍ത്തി ടീമിനെ ഒരുക്കാനുള്ള തീരുമാനത്തില്‍ കോച്ച് ലൂയി എന്രിക്വെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.അദ്ദേഹത്തിന്റെ ഈ തീരുമാനം യൂറോ 2020 ല്‍ വഴിവച്ചത് സ്പെയിനിന്റെ മികച്ച പ്രകടനത്തിന് ആണ്.ക്യാമ്പ് നൂയിലെ ലാ മാസിയ അക്കാദമി ബിരുദധാരികളായ ചാവി, ആന്ദ്രെ ഇനിയേസ്റ്റ എന്നിവരുടെ ചുവടുകള്‍ പിന്തുടരുന്ന ഗാവി ഈ അടുത്ത് കോമാനറെ ആദ്യ ടീമില്‍ ഇടം നേടിയിരുന്നു.കോച്ചിന്റെ പ്രശംസ പിടിച്ചു പറ്റിയ താരം ഈ സീസണില്‍ കൂടുതല്‍ കളികളില്‍ പങ്കെടുക്കും.






































