European Football Foot Ball Top News

ഇംഗ്ലണ്ട് ലോകകപ്പ് ജേതാവ് റോജർ ഹണ്ട് (83) അന്തരിച്ചു

September 29, 2021

ഇംഗ്ലണ്ട് ലോകകപ്പ് ജേതാവ് റോജർ ഹണ്ട് (83) അന്തരിച്ചു

ഇംഗ്ലണ്ട് ലോകകപ്പ് ജേതാവും ലിവർപൂളിന്റെ റെക്കോർഡ് ലീഗ് ഗോൾ സ്കോററുമായ റോജർ ഹണ്ട് 83 -ആം വയസ്സിൽ അന്തരിച്ചതായി പ്രീമിയർ ലീഗ് ക്ലബ് ചൊവ്വാഴ്ച അറിയിച്ചു. ജർമ്മനിക്കെതിരെ 1966 ലോകകപ്പ് ഫൈനലിൽ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം നേടിയ ഇംഗ്ലണ്ട് ടീമില്‍ കളിച്ചിട്ടുണ്ട് അദ്ദേഹം.

 

ലിവര്‍പൂളിന് വേണ്ടി താരം 244 ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്.1958 ൽ ഇരുപതുകാരനായ താരം ലിവർപൂളിൽ ചേർന്നു.അകാലത്ത്‌ അവര്‍ രണ്ടാം ടയര്‍ ടീം ആയിരുന്നു.ഹണ്ട് രണ്ടു ലീഗ് കിരീടങ്ങളും എഫ്‌എ കപ്പും മാനേജർ ബിൽ ശങ്ക്ലിയുടെ കീഴിൽ നേടി.1966 ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ആൽഫ് റാംസെയുടെ ഇംഗ്ലണ്ട് ടീമിനായി ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകല്‍ ഉള്‍പ്പടെ ഇംഗ്ലണ്ട് ടീമിനായി മൊത്തം 18 ഗോളുകള്‍ നേടിയിട്ടുണ്ട്.

Leave a comment