European Football Foot Ball Top News

കാന്‍റെ ഇല്ലാതെ യുവന്ടസിനെ നേരിടാന്‍ ചെല്‍സി

September 29, 2021

കാന്‍റെ ഇല്ലാതെ യുവന്ടസിനെ നേരിടാന്‍ ചെല്‍സി

ഞരമ്പിനേറ്റ പരിക്കില്‍ നിന്നും മുക്തന്‍ ആയി കൊണ്ട് എത്രയും  പെട്ടെന്ന് ചെല്‍സിയിലേക്ക് മടങ്ങി വരാനുള്ള തിരക്കില്‍ ആയിരുന്നു എങ്കാളോ കാന്‍റെ.എന്നാല്‍ താരത്തിനും ഇംഗ്ലീഷ് ക്ലബിനും മുന്നില്‍  വില്ലന്‍ ആയി അവതരിച്ചു കൊറോണ.പോസിറ്റീവ് സ്ഥിതീകരിച്ച താരത്തിന് യുവന്റസ് മത്സരവും സതാംട്ടന് നേരെയുള്ള പ്രീമിയര്‍ ലീഗ് മത്സരവും നഷ്ട്ടമാവും.

ബുധനാഴ്ച യുവന്റസുമായി ചെൽസി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ആണ് കാന്റെയുടെ വാര്‍ത്ത‍ ടൂഷല്‍ പരസ്യമാക്കുന്നത്.കാന്‍റെ മാത്രമല്ല റീസ് ജെയിംസും മറ്റ് താരങ്ങള്‍  ആയ മേസന്‍ മൗണ്ട്,ക്രിസ്ത്യൻ പുലിസിച്ചും ഇല്ലാത്ത ടീമിനെ കൊണ്ട് വേണം ടൂശലിനു തന്ത്രങ്ങള്‍ മെനയാന്‍.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക്  യുവന്റസ് ഹോം ഗ്രൗണ്ടില്‍  ആണ്  മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment