സമനിലയില്‍ പിരിഞ്ഞ് ത്രില്ലര്‍ പോരാട്ടം
പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡ് സമനിലയില്‍ തളച്ചു.ഇരു ടീമുകളും മൂന്നു ഗോള്‍ വീധം നേടി.മുഹമ്മദ് സലാഹ്, ഡിയോഗോ ജോട്ട, കർട്ടിസ് ജോൺസ് എന്നിവര്‍ ആണ് ലിവര്‍പൂളിനു വേണ്ടി ഗോളുകൾ നേടിയത്.ഏഥൻ പിന്നോക്ക്, വിറ്റാലി ജനെൽറ്റ്,യൊനേ വിസ്സ എന്നിവരുടെ ഗോളുകള്‍ ബ്രെന്റ്ഫോര്‍ഡിന് തുണയായി.
“ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്തു. ഞങ്ങൾ മികച്ച ഫുട്ബോൾ കളിച്ചു, അവിശ്വസനീയമായ അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ മൂന്ന് സ്കോർ ചെയ്തു, നാല്, അഞ്ച്, ആറ് ഗോളുകള്‍ സ്കോർ ചെയ്യേണ്ടതായിരുന്നു.എന്നാല്‍ ഞങ്ങളുടെ ഒപ്പം വിടാതെ കളിക്കാനുള്ള കഴിവും ഊര്‍ജവും അവര്‍ക്ക് ഉണ്ടായിരുന്നു.അതിനാല്‍ ഈ ഫലം അവര്‍ അര്‍ഹിക്കുന്നു.”മത്സരത്തിന് ശേഷം യൂർഗൻ ക്ലോപ്പ് പറഞ്ഞു.