European Football Foot Ball Top News

കരബാവോ കപ്പ് നാലാം റൌണ്ടിലേക്ക് ടിക്കറ്റ് എടുത്തു ലിവര്‍പൂള്‍

September 22, 2021

കരബാവോ കപ്പ് നാലാം റൌണ്ടിലേക്ക് ടിക്കറ്റ് എടുത്തു ലിവര്‍പൂള്‍

ചൊവ്വാഴ്ച രാത്രി നടന്ന കരബാവോ കപ്പ് മൂന്നാം റൗണ്ടിൽ നോർവിച്ച് സിറ്റിക്കെതിരെ ലിവർപൂളിൽ ടകുമി മിനാമിനോ രണ്ട് ഗോളുകൾ നേടിയ പിന്‍ബലത്തില്‍ റെഡ്സ് എതിരാളികളെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.നാലാം മിനുട്ടില്‍ തന്നെ ഒറിജിയുടെ ഹെഡ് ബോള്‍ തക്കത്തില്‍ ലഭിച്ച മിനാമിനോ ബോള്‍ വലയില്‍ ആക്കി ലിവര്‍പൂളിന്   ലീഡ്  നേടി കൊടുത്തു.

തന്‍റെ ആദ്യ ടീമിന് വിശ്രമം നല്‍കിയ ക്ലോപ്പ് മൊത്തം യുവ താരങ്ങളെ ആണ് ഇലവനില്‍ ഇറക്കിയത്.പിന്നീട് രണ്ടാം പകുതിയില്‍ ഗോള്‍ നേടി ഒറിജിയും തന്‍റെ പേര്‍ സ്കോര്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.80 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് മിനാമിനോ ലീഡ് മൂന്നക്കുകയും  കരബാവോ കപ്പ് നാലാം റൌണ്ടിലേക്ക് ലിവര്‍പൂളിനെ നയിക്കുകയും ചെയ്തു.

Leave a comment