European Football Foot Ball Top News

കോമാന്റെ ഭാവി തീരുമാനിക്കാൻ കഴിയുന്ന മൂന്ന് ഗെയിമുകൾ

September 20, 2021

കോമാന്റെ ഭാവി തീരുമാനിക്കാൻ കഴിയുന്ന മൂന്ന് ഗെയിമുകൾ

ബയേൺ മ്യൂണിക്കിനോടുള്ള ചാമ്പ്യൻസ് ലീഗ് തോൽവി വീണ്ടും ബാഴ്സയുടെ കുറവുകള്‍ തുറന്നു കാട്ടി.ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ബാഴ്സലോണയുടെ പ്രതിരോധം വെറും പൊള്ളയാണ്‌ എന്ന് കാട്ടിത്തന്നു.കൂടാതെ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേടാന്‍ അവര്‍ക്ക് ആയില്ല.

 

ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ കോമാന് വളരെ അധികം ശ്രദ്ധ നല്‍കേണ്ട മത്സരങ്ങള്‍ ആണ്.ഇതില്‍ ബോര്‍ഡിനെ തൃപ്തിപ്പെടുത്താന്‍ ആയിലെങ്കില്‍ അദ്ദേഹത്തിനെ പറഞ്ഞു വിടാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സ.ചാമ്പ്യന്‍സ് ലീഗ് എന്നത് വെറും പാഴ് മോഹം ആണ് എന്ന് കരുതി എങ്കിലും  ലാ ലിഗയ്ക്ക് വേണ്ടി കുറഞ്ഞത് പോരാടുമെന്ന് ക്ലബ് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ബാഴ്സലോണയുടെ ഇപ്പോഴത്തെ നിലവാരം നോക്കുകയാണെങ്കില്‍ അതും സംശയമാണ്.റയൽ മാഡ്രിഡിനും അത്ലറ്റിക്കോയ്ക്കും അവരേക്കാൾ ശക്തമായ സ്ക്വാഡുകൾ ഉണ്ട്.

Leave a comment