European Football Foot Ball Top News

മെസ്സിയെ സബ് ചെയ്ത തീരുമാനം നന്നായി എന്ന് പോചെട്ടീനോ

September 20, 2021

മെസ്സിയെ സബ് ചെയ്ത തീരുമാനം നന്നായി എന്ന് പോചെട്ടീനോ

കളിക്കാൻ 15 മിനിറ്റ് ബാക്കിയുള്ളപ്പോൾ കളിക്കളത്തിൽ നിന്ന്  കയറ്റിയപ്പോള്‍  അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയുടെ മുഖം മ്ലാനം ആയത് കാണികള്‍ എല്ലാവരും കണ്ടതാണ്.ഞായറാഴ്ച ലിയോണുമായി നടന്ന മത്സരത്തിൽ ലയണൽ മെസ്സിയെ മാറ്റിനിർത്താൻ തീരുമാനിച്ചതിനെ പലരും ചോദ്യം ചെയ്തപ്പോള്‍ മാനേജർമാർ തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് ഉള്ളത് എന്ന് പറഞ്ഞു.ടീമില്‍ വേറെയും മികച്ച താരങ്ങള്‍ ഉണ്ട് എന്നും അതിനാല്‍ വേറെ പല ഓപ്ഷനും തങ്ങള്‍ സ്വീകരിക്കും എന്ന് അദ്ദേഹം പറഞ്ഞു.

34-കാരനായ താരത്തിന്  തന്റെ പുതിയ ക്ലബ്ബിനായി ഇതുവരെ ഗോൾ നേടാനായിട്ടില്ല, ആദ്യ പകുതിയിൽ തന്റെ 25-യാർഡ് ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടി പോയിരുന്നു.ക്ലബ് താരങ്ങള്‍ ഏറെ മെച്ചപ്പെട്ടു എന്നും താരങ്ങള്‍ തങ്ങളുടെ മികച്ച ചിന്താഗതി അവിടെ കാണിച്ചു എന്നും പോച്ചേട്ടീനോ മത്സരത്തിനു ശേഷം പറഞ്ഞു.

Leave a comment