European Football Foot Ball Top News

കോമാനെ പറഞ്ഞുവിടാനുള്ള ഓപ്ഷന്‍ ബാഴ്സ പരിഗണിക്കുന്നു

September 17, 2021

കോമാനെ പറഞ്ഞുവിടാനുള്ള ഓപ്ഷന്‍ ബാഴ്സ പരിഗണിക്കുന്നു

മുഖ്യ പരിശീലകൻ റൊണാൾഡ് കോമനെ പുറത്താക്കാനുള്ള സാധ്യതയെക്കുറിച്ച് ബാഴ്സലോണ അധികൃതർ ചർച്ച ചെയ്യുന്നു എന്ന് വെളിപ്പെടുത്തി കൊണ്ട്  ടിഎൻടി സ്പോർട്സ്.സീസൺ അവസാനിക്കുന്നതിനുമുമ്പ് പിരിച്ചുവിട്ടാൽ ഡച്ചുകാരന് 12 മില്യൺ നഷ്ടപരിഹാര പാക്കേജ് നല്‍കേണ്ടി വരും.എന്നാൽ ചില ബോർഡ് അംഗങ്ങൾ  എത്രയും വേഗം അദ്ധേഹത്തെ പറഞ്ഞു വിടാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നു.

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് ബാർസ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍വി നേരിട്ടത് ബോര്‍ഡിനെ ക്ഷുഭിതര്‍  ആക്കിയിട്ടുണ്ട്.ടീമിന്റെ മോശം ഫോം മുന്‍നിര്‍ത്തി ആരാധകരോട്  മാപ്പ് അപേക്ഷിച്ച ലപോര്‍ട്ടയുടെ വീഡിയോ ഇതിനകം വൈറല്‍ ആയി കഴിഞ്ഞു.കോമാനെ തുടക്കത്തില്‍  തന്നെ നല്ല ഒരു കോച്ചായി കാണുന്നില്ല എന്ന് ലപോര്‍ട്ട ഇലക്ഷന് മുന്നേ തന്നെ പറഞ്ഞിരുന്നു.

Leave a comment