ഹാലണ്ട് പോയാല്‍ ഡോര്‍ട്ടുമുണ്ടിനു വെര്‍ണര്‍ ശരണം
സ്റ്റാർ ഫോർവേഡ് ആയ എര്‍ലിംഗ് ഹാലണ്ട് പോയാൽ ചെൽസി സ്ട്രൈക്കര്‍ ആയ ടിമോ വെർണറെ വാങ്ങാനുള്ള നീക്കം ബുണ്ടസ്ലീഗ ക്ലബ് ബോറൂസിയ ഡോര്‍ട്ടുമുണ്ട് നടത്താന്‍ ഒരുങ്ങുന്നു.അടുത്ത വേനൽക്കാലം മുതൽ ഹാലാൻഡിന്‍റെ റിലീസ് ക്ലോസ് 68 മില്യൺ യുറോ ആണ്.21-കാരന് ആവശ്യക്കാർ കൂടുതലായതിനാല്‍ ഇതിനു ശേഷമുള്ള കാര്യങ്ങള്‍ എത്രയും പെട്ടെന്ന് അവര്‍ ചിന്തിക്കേണ്ടത് ഉണ്ട്.
കഴിഞ്ഞ വേനൽക്കാലത്ത് ആർബി ലീപ്സിഗിൽ നിന്ന് ചെൽസിയിൽ ചേർന്ന വെർണർ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ വലിയ പങ്കു വഹിച്ചു എങ്കിലും അദ്ദേഹത്തിന്‍റെ മോശം ഫിനിഷിംഗ് ടൂഷലിനു പൊറുക്കാന്‍ കഴിയുന്നില്ല.ഈ സീസണില്‍ ലുക്കാക്കു ടീമിലേക്ക് തിരിച്ചു വരുകയും മികച്ച പ്രകടനം തുടക്കത്തില്‍ തന്നെ പുറത്തെടുക്കുകയും ചെയ്തതോടെ ഇനി ചെല്‍സിക്ക് വെര്‍ണര്‍ ഒരു അധിക പറ്റു തന്നെ ആണ്.






































