European Football Foot Ball Top News

പോര്‍ട്ടോയുമായി അത്ലറ്റിക്കോ മാഡ്രിഡ്‌ സമനിലയില്‍ പിരിഞ്ഞു

September 16, 2021

പോര്‍ട്ടോയുമായി അത്ലറ്റിക്കോ മാഡ്രിഡ്‌ സമനിലയില്‍ പിരിഞ്ഞു

ബുധനാഴ്ച നടന്ന ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് പോർട്ടോയോട് 0-0 സമനിലയിൽ പിരിഞ്ഞു.പോര്‍ട്ടോ ടീം സ്ട്രൈക്കര്‍  മെഹ്ദി തരേമിയുടെ വൈകിയ നിമിഷത്തില്‍ പിറന്ന  ഗോൾ VAR റദ്ദു ചെയ്തപ്പോള്‍ അത്ലറ്റിക്കോ ഒരു പോയിന്റ്‌ നേടി കൊണ്ട് ഉത്ഘാടന മത്സരം തുടക്കം കുറിച്ചു.

അത്ലറ്റികോ ഫോർവേഡ് അന്റോയിൻ ഗ്രീസ്മാനെ ഫൗള്‍ ചെയ്തതിനു പോർട്ടോ ഡിഫൻഡർ ചാൻസൽ എംബെംബയ്ക്ക് ഇൻജൂറി ടൈമിൽ നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.അത് മൂലം ലഭിച്ച ഫ്രീ കിക്ക്  ലൂയിസ് സുവാരസ്‌ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു.മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഒബ്ലാക്ക് പോര്‍ട്ടോ മികച്ച രീതിയില്‍ കളിച്ചു എന്നും അത്ലറ്റിക്കോ താരങ്ങള്‍ കൂടുതല്‍ ക്രിയേറ്റിവ് ആയി കളിക്കണം എന്നും പറഞ്ഞു.

Leave a comment