റോഡ്രിഗോ ഗോളില്‍ റയല്‍
89-ാം മിനിറ്റിൽ പകരക്കാരനായി വന്ന റോഡ്രിഗോയുടെ ഗോളില്‍ റയൽ മാഡ്രിഡിന് ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തന്നെ വിജയം.എതിരില്ലാത്ത ഒരു ഗോളിന് ആണ് അവര്‍ ഇന്‍റര്‍ മിലാനെ പരാജയപ്പെടുത്തിയത്.വിജയത്തോടെ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായി മാറി റയല്‍.
“വളരെ ബുദ്ധിമുട്ടി നേടിയ വിജയം ആണിത്.പല പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ടീം താരങ്ങളുടെ മികച്ച മനോഭാവം വിജയത്തിന് വഴിയൊരുക്കി.ഏറെ ബുദ്ധിമുട്ടും എന്ന് അറിഞ്ഞിട്ടും അതിനു തെല്ലും മടിയില്ലാതെ പൊരുതിയ അവര്‍ക്ക് വിജയം അനിവാര്യം ആയിരുന്നു.”മത്സരശേഷം അദ്ദേഹം പറഞ്ഞു.പുതിയ സൈനിംഗ് ആയ കാമാവിന്കയുടെ പാസ് ആണ് 89 ആം മിനുട്ടില്‍ ഗോളില്‍ ചെന്ന് കലാശിച്ചത്.പല മികച്ച അവസരങ്ങള്‍ ഉണ്ടാക്കി എങ്കിലും ഗോള്‍ കീപ്പര്‍ കോര്‍ട്ട്വയുടെ സേവുകള്‍ ഇന്‍റര്‍ മോഹങ്ങള്‍ തല്ലി കെടുത്തി.






































