ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ എതിരാളി ക്ലബ് ബ്രൂജ്
ബുധനാഴ്ച വൈകുന്നേരം ജാൻ-ബ്രെയ്ഡൽ-സ്റ്റേഡിയത്തിൽ നടക്കാന്‍ പോകുന്ന ഗ്രൂപ്പ് എ പോരാട്ടത്തോടെ ക്ലബ് ബ്രൂഗും പാരീസ് സെന്റ് ജെർമെയ്നും അവരുടെ ചാമ്പ്യൻസ് ലീഗ് പ്രചാരണങ്ങൾക്ക് തുടക്കമിടും.ബെൽജിയൻ ഭീമന്മാർ ആദ്യ രണ്ട് സ്ഥാനത്തില്‍ ഒന്ന് നേടുക എന്ന് ലക്ഷ്യത്തില്‍ ഇറങ്ങുമ്പോള്‍ അതേസമയം പിഎസ്ജി ഒടുവിൽ ഒരു യൂറോപ്യൻ കിരീടം നേടുക എന്ന ലക്ഷത്തില്‍ ആണ് പിഎസ്ജി വരുന്നത്.
കഴിഞ്ഞ വർഷത്തെ സെമി ഫൈനലുകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരെ തങ്ങളുടെ സീസന് അവസാനിപ്പിച്ച പിഎസ്ജി അല്ല ഇത്തവണ,യുറോപ്പിലെ തന്നെ ഏറ്റവും മികച്ച താരങ്ങളെ ടീമില്‍ എത്തിച്ച അവര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചുവട് വീണ്ടും വച്ചു തുടങ്ങി.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































