European Football Foot Ball Top News

മ്യൂണിക്കിനെ നേരിടാന്‍ തലപുകച്ച് കോമാന്‍

September 14, 2021

മ്യൂണിക്കിനെ നേരിടാന്‍ തലപുകച്ച് കോമാന്‍

ചൊവ്വാഴ്ച രാത്രി ക്യാമ്പ് നൂവിൽ നടക്കാന്‍ പോകുന്ന  ബ്ലോക്ക്ബസ്റ്റർ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ബാഴ്സ മ്യൂണിക്കിനെ നേരിടും.കഴിഞ്ഞ തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അത് കളത്തില്‍ മാത്രമല്ല ബാഴ്സയുടെ ബോര്‍ഡിന്റെ ഭാവി വരെ മാറ്റിയെഴുതിയ വലിയ ഒരു ദുരന്തം ആയിരുന്നു അത്.

അതിനു ശേഷം ബാഴ്സയില്‍ മാറ്റങ്ങള്‍ പലതും വന്നു എങ്കിലും എട്ട് ഗോള്‍ ഏറ്റുവാങ്ങിയ അവരുടെ ഡിഫന്‍സ് ഇപ്പോഴും അത് പോലെ തന്നെ ടീമില്‍ തുടരുന്നുണ്ട്.ലിവര്‍പൂള്‍,റോമ എന്നീ ടീമുകളോടും ഇതേ ഡിഫന്‍സ് വില പോകില്ല എന്ന് തെളിഞ്ഞതാണ്.കോമാന് ഇന്നത്തെ മത്സരത്തില്‍ അത്ഭുതം എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ ആകാതെ ജയം നേടാന്‍ ആകില്ല.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment