വീണ്ടും പരിക്ക് ; ബാഴ്സക്ക് ഇരുട്ടടി
വീണ്ടും ബാഴ്സക്ക് തിരിച്ചടി.30 കാരനായ സ്ട്രൈക്കര്‍ മാര്ട്ടിന് ബ്രാത്ത്വെയിറ്റ് പരിക്കേറ്റ് പുറത്തായി.മാർട്ടിൻ ബ്രൈത്ത്വെയ്റ്റ് കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാകുമെന്ന് ബാഴ്സലോണ പ്രഖ്യാപിച്ചു, ഡെൻമാർക്ക് അന്തർദേശീയ മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആണ് അദ്ദേഹത്തിനു പരിക്ക് പറ്റിയത്.നാല് മാസം താരം വിശ്രമത്തില്‍ കഴിയണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വേനൽക്കാലത്ത് ലയണൽ മെസ്സി ഒരു സ്വതന്ത്ര ഏജന്റായി വിടവാങ്ങുകയും പുതിയ സൈനിംഗ് അഗ്യൂറോ പരിക്കില്‍ ആയതും ബാഴ്സയെ നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്.കോമാന് ആശ്വാസം നല്കുന്ന ഒരേയൊരു വാര്‍ത്ത അനസൂ ഫാട്ടിയുടെ തിരിച്ചു വരവ് ആണ്.ഇന്ന് ചാമ്പ്യന്‍സ് ലീഗ് തുടങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ ബയേണ്‍ മ്യൂണിക്കിനെ ആണ് ബാഴ്സ നേരിടാന്‍ പോകുന്നത്.യുവ താരം ആയ യൂസഫ് ഡെമിറിന് ഇന്ന് കോമാന് അവസരം നല്‍കാനുള്ള സാധ്യതയും കൂടുതല്‍ ആണ്.






































