എക്സ്ട്രാ ടൈമില്‍ തിരിച്ചുവന്നു അത്ലറ്റിക്കോ
ഞായറാഴ്ച ലാലിഗയിൽ പുതുതായി പ്രൊമോട്ട് ചെയ്ത എസ്പാൻയോളിനെതിരെ അത്ലറ്റികോ മാഡ്രിഡിന് 2-1 ന് ജയം.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് ഇരട്ട ഗോള്‍ നേടി കൊണ്ട് അവര്‍ വന്‍ തിരിച്ചുവരവ് നടത്തിയത്.40 ആം മിനുട്ടില്‍ എസ്പ്യനോള്‍ താരം റൗള്‍ ഡേ തോമസ് ആണ് ആദ്യ ഗോള്‍ നേടിയത്.
അതിനു മറുപടി ഗോള്‍ നല്‍കിയത് 79ആം മിനുട്ടില്‍ യാനിക്ക് കരാസ്ക്കോയാണ്. സമനിലയിലേക്ക് പോകും എന്ന തോന്നിച്ച മത്സരത്തില്‍ വഴിത്തിരിവ് ആയത് എക്സ്ട്രാ ടൈമില്‍ തോമസ് ലേമാര്‍ നേടിയ ഗോളാണ്.മത്സരത്തില്‍ കുറെയധികം സമയം പാഴാക്കിയതിനാല്‍ പത്തോള്ളം മിനുറ്റ് എക്സ്ട്രാ ടൈം നീണ്ടു നിന്നു.ജയത്തോടെ ലീഗില്‍ റയല്‍,വലന്‍സിയ എന്നിവരുടെ പിന്നില്‍ മൂന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ.






































