പട്ടാഭിഷേകം പൂര്‍ത്തിയാക്കി റൊണാള്‍ഡോ
ഓള്‍ഡ് ട്രാഫോര്‍ഡില്‍ തിങ്ങി കൂടിയ ജനങ്ങളെ പ്രകമ്പനം കൊള്ളിപ്പിച്ചു കൊണ്ട് ഇരട്ടഗോള്‍ നേടി റൊണാള്‍ഡോ യുണൈട്ടഡില്‍ തന്‍റെ പട്ടാഭിഷേകം ഗംഭീരമാക്കി.ന്യൂ കാസിലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് റെഡ് ഡെവിള്‍സ് പരാജയപ്പെടുത്തിയത്.ആദ്യ പകുതിയുടെ അവസാനത്തിൽ യുണൈറ്റഡിന് വേണ്ടി സ്റ്റോപ്പേജ് ടൈമിൽ റൊണാള്‍ഡോ ആദ്യ ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ അതിനു മറുപടി ന്യൂ കേസില്‍ നല്‍കി എങ്കിലും നിമിഷങ്ങള്‍ക്കകം ഒരു മികച്ച കൌണ്ടര്‍ പ്ലേയിലൂടെ അടുത്ത ഗോളും നേടി യുണൈറ്റഡ് നോക്കിയിരുന്ന ബ്രേക്ക് റോണോ വീണ്ടും നല്‍കി.പിന്നീട് കൃത്യമായ ഇടവേളകളില്‍ ബ്രൂണോ ഫെര്‍നാണ്ടസ്,ജെസ്സി ലിംഗാര്‍ഡ് എന്നിവരും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചു.ജയത്തോടെ യുണൈറ്റഡ് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.






































