തുല്യശക്തികളുമായി ഏറ്റുമുട്ടാന്‍ മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ നാലാം മത്സരത്തിനു ഒരുങ്ങുന്നു.മൂന്നു മത്സരത്തില്‍ ഒരു തോല്‍വിയും രണ്ടു ജയവും നേടിയ സിറ്റി അത്ര പോയിന്റ് തന്നെ നേടിയ ലെയ്സേസ്ട്ടര്‍ സിറ്റിയെ നേരിടും.സിറ്റി ഏഴാം സ്ഥാനത്ത് ആണെങ്കില്‍ ലെയ്സേസ്ട്ടര്‍ ഒന്‍പതാം സ്ഥാനത്താണ്.ഈ സീസണിൽ തന്നെ ലെസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.കഴിഞ്ഞ മാസം കമ്മ്യൂണിറ്റി ഷീൽഡിൽ 1-0 ന് അവരെ തറപറ്റിക്കാന്‍ ആയത് ലെസ്റ്ററിന് ആത്മവിശ്വാസം നല്കുന്നു.
സിറ്റി ആകട്ടെ തുടക്കം ടോട്ടന്‍ഹാമിനോട് തോറ്റ് തുടങ്ങി എങ്കിലും തിരികെ ഫോമിലേക്ക് എത്തിയ മട്ടാണ്.കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ആഴ്സണലിനെ തകര്‍ത്തത് അതിനുള്ള തെളിവ് ആണ്.ഒരു ക്ലാസിക്ക് നമ്പര്‍ 9 ഇല്ലാതെ ഈ സീസണില്‍ സിറ്റി എങ്ങനെ മുന്നോട്ട് പോകും എന്നത് കാത്തിരുന്ന് കാണണം.






































