European Football Foot Ball Top News

നാലാം വിജയം തേടി ടോട്ടന്‍ഹാം

September 11, 2021

നാലാം വിജയം തേടി ടോട്ടന്‍ഹാം

പ്രീമിയർ ലീഗ് ടേബിൾ-ടോപ്പർമാരായ ടോട്ടൻഹാം ഹോട്ട്സ്പർ സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസുമായി ഏറ്റുമുട്ടും.തുടര്‍ച്ചയായ നാലാം വിജയം ആണ് അവരുടെ ലക്ഷ്യം.രാജ്യാന്തര ഇടവേളയ്ക്ക് മുമ്പ് നൂനോ എസ്പിരിറ്റോ സാന്റോയുടെ ടീം വാറ്റ്ഫോർഡിനെതിരെ 1-0ന് ജയിച്ചപ്പോള്‍ വെസ്റ്റ് ഹാം യൂണിറ്റിനെതിരെ  2-2 ന് പാലസ് സമനിലയില്‍ പിരിഞ്ഞു.

ഈ സീസന്‍ ടോട്ടന്ഹാമിന് വളരെ നിര്‍ണായകം ആണ്.എന്തെന്നാല്‍ തന്‍റെ സിറ്റിയിലെ കരിയര്‍ മറന്നു ക്ലബില്‍ തുടരാന്‍ തീരുമാനിച്ച ഹാരി കെയിനിന്റെ വിശ്വാസം നേടുക എന്ന ലക്ഷ്യം ടീം മാനേജ്മെന്റിനും മറ്റ് കളിക്കാര്‍ക്കും ഉണ്ട്.അതിനാല്‍ കൈ മേയ് മറന്നു പോരാടാന്‍ അവര്‍ തയ്യാറാണ്.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment