ഇംഗ്ലണ്ടിന്റെ വിജയകുതിപ്പിനു കടിഞ്ഞാണ്‍ ഇട്ട് പോളണ്ട്
ലോകകപ്പ് യോഗ്യതയില്‍ പോളണ്ടിനെതിരെ സമനില നേടി ഇംഗ്ലണ്ട്.ഇരു ടീമുകളും ഓരോ ഗോള്‍ നേടി.ജൂലൈയിൽ ഇറ്റലിയോട് പെനാൽറ്റിയിൽ യൂറോ 2020 ഫൈനലിൽ തോറ്റ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ടീം ഗ്രൂപ്പ് I ലെ ആദ്യ അഞ്ച് മത്സരങ്ങളും വിജയിച്ചിരുന്നു.അവരുടെ കുതിപ്പിന് ആണ് പോളണ്ട് കടിഞ്ഞാണ്‍ ഇട്ടത്.
72-ാം മിനിറ്റിൽ ഹാരി കെയ്നിന്റെ ഗോളിന്‍റെ പിന്‍ബലത്തില്‍ ലീഡ് നേടിയ ഇംഗ്ലണ്ട് തുടര്‍ച്ചയായ ആറാം വിജയം നേടും എന്ന ഉറപ്പില്‍ ആയിരുന്നു.എന്നാല്‍ ഇംഗ്ലണ്ടിന്റെ എല്ലാ മോഹങ്ങള്‍ക്കും തിരിച്ചടി നല്‍കി കൊണ്ട് , ഡാമിയൻ സിമാൻസ്‌കി 92-ാം മിനിറ്റിൽ പോളണ്ടിന് ഒരു സമനില നേടിക്കൊടുത്തു.ആദ്യ സമനില നേടി എങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ഇംഗ്ലണ്ട് ഇപ്പോഴും.






































