എതിരല്ലാത്ത രണ്ടു ഗോള്‍ വിജയവുമായി സ്പെയിന്‍
പാബ്ലോ ഫോർണാൾസ്, ഫെറാൻ ടോറസ് എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ബിയിൽ കൊസൊവോയോട് 2-0 വിജയം നേടി സ്പെയിന്‍. കാർലോസ് സോളർ, അൽവാരോ മൊറാട്ട എന്നിവരിൽ നിന്നുള്ള സ്മാർട്ട് ബിൽഡ്-അപ്പ് പ്ലേയുടെ പര്യവസാനം 32 മിനിറ്റില്‍ ഫിനിഷ് ചെയ്തു കൊണ്ട് പാബ്ലോ ഫോര്‍നൈസ് സ്പെയിനിനു ലീഡ് നേടി കൊടുത്തു.
സ്പെയിനിന്റെ ഉയർന്ന ബാക്ക്‌ലൈൻ പലപ്പോഴായി എതിര്‍ ടീമിന്‍റെ സമ്മര്‍ദം മൂലം തകരുന്നതായി കണ്ടു.90-ാം മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ നിന്ന് ടോറസ് രണ്ടാം ഗോള്‍ നേടിയതോടെ മത്സരം ജയം നേടി കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റ് കീശയിലാക്കി സ്പെയിന്‍.ഇതോടെ അവര്‍ ഗ്രൂപ്പ് ബി യില്‍ ഒന്നാം സ്ഥനാതാണ് അവര്‍.






































