മെസ്സിയെയും പിഎസ്ജിയെയും കുറിച്ചുള്ള ‘അതിരുകടന്ന’ ടെബാസിന്‍റെ ആരോപണത്തിന് മറുപടി നല്‍കി ഫ്രഞ്ച് ബോര്‍ഡ്
പാരീസ് സെന്റ്-ജെർമെയ്ൻ റാമോസ്,മെസ്സി എന്നിവരെ വാങ്ങിയത് മൂലം ഇനി ഫ്രഞ്ച് ലീഗ് വയസന്മാരുടെ ലീഗ് ആവുമെന്ന് ലാലിഗ പ്രസിഡന്റ് ജാവിയര്‍ തെബാസ് നടത്തിയ ആരോപണത്തിന് എതിരെ ഫ്രഞ്ച് ലീഗ്.അതിരുകടന്ന ആരോപണം ആയിരുന്നു അത് എന്നാണ് അവര്‍ പറഞ്ഞത്.
പിഎസ്ജി പോലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ക്ലബ്ബുകൾ “സൂപ്പർ ലീഗ് പോലെ തന്നെ ശത്രുക്കളാണെന്നും” ലിഗ് 1 മുതിർന്ന താരങ്ങൾക്കുള്ള ഒരു റിട്ടയർമെന്റ് ഹോം ആയി മാറുകയാണ് എന്നുമാണ് അദ്ദേഹം ഈ അടുത്ത് പറഞ്ഞത്.ലാലിഗയില്‍ ഇത്രയും കാലം ക്ലബുകള്‍ ആസ്വദിച്ച ഫിനാന്‍ഷ്യല്‍ ഫ്രീഡം ആണ് ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം എന്നും അവരുടെ ലീഗിന്‍റെ ഉള്ളില്‍ ഉള്ള പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാനുള്ള തന്ത്രം ആണ് തെബാസിന്റെ എന്നും ഫ്രഞ്ച് ലീഗ് മറുപടി പറഞ്ഞു.






































