ടീമിനൊപ്പം പരിശീലനത്തില്‍ റൊണാള്‍ഡോ ചേര്‍ന്നു
ഈ വാരാന്ത്യത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ പങ്കെടുക്കാന്‍ പൊര്‍ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ വളരെ അധികം സാധ്യതയുണ്ട്.ഈ വാര്‍ത്ത യുണൈറ്റഡ് ആരാധകരെ മാത്രമല്ല ലോക ഫുട്ബോള്‍ ആരാധകരുടെ മൊത്തം ശ്രദ്ധ പിടിച്ചു പട്ടിയിരിക്കുകയാണ്.ആദ്യ ഇലവനില്‍ ഇടം നേടാനുള്ള സാധ്യത കുറവ് ആണെങ്കിലും ബെഞ്ചില്‍ നിന്നും താരത്തിനെ ഒലെ കളിക്കാന്‍ ഇറക്കും എന്നാണ് കരുതപ്പെടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ആദ്യ ദിവസത്തെ പരിശീലനത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തി.റൊണാൾഡോ പോർച്ചുഗൽ ഡ്യൂട്ടിയിൽ നിന്ന് നേരത്തെ തിരിച്ചെത്തി, സസ്പെൻഷൻ കാരണം, യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രവേശിക്കുന്നതിന് നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പ്രതീക്ഷിച്ചതിലും വേഗത്തിൽ തന്റെ പഴയ ക്ലബിനൊപ്പം അദ്ദേഹം ചേര്‍ന്നു.ഇതുവരെ മൂന്നു മത്സരങ്ങളില്‍ കളിച്ച യുണൈറ്റഡ് രണ്ടു ജയവും ഒരു സമനിലയും ആയി ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.






































