ഞാൻ കളിച്ചതിൽ വച്ച് ഏറ്റവും ശക്തനായ മാൻ യുണൈറ്റഡ് ടീം ആണ് നിലവില്‍ എന്ന് പോഗ്ബ
നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് താൻ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തര്‍ ആണെന്ന് പോള്‍ പോഗ്ബ.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പോഗ്ബയുടെ ഭാവിയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു.താരത്തിന്റെ കരാറിൽ ഇനി ഒരു വര്‍ഷം കൂടിയേ മാത്രമുള്ളൂ.എന്നിരുന്നാലും, 28-കാരൻ തന്റെ ഏറ്റവും പുതിയ കാമ്പെയ്ൻ ഒരു പുതിയ ഉന്മേഷത്തോടെ തുടങ്ങുക എന്നതാണ്.
ക്ലബ്ബ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം റാഫേൽ വരാനെയും ജാഡോൺ സാഞ്ചോയും ഒപ്പുവച്ചുകൊണ്ട് റെഡ് ഡെവിൾസ് ഈ സീസണില്‍ ഏറെ ശക്തര്‍ ആയി.തന്റെ ദീർഘകാല ഭാവിയെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഒന്നും അദ്ദേഹം പറഞ്ഞില്ല.താന്‍ ഇപ്പോള്‍ ക്ലബില്‍ ഏറെ വിശ്വാസം അര്‍പ്പിക്കുന്നു എന്നും ഇവിടം ഇപ്പോള്‍ കരിയര്‍ ആസ്വദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.






































