European Football Foot Ball Top News

പിയാനിക്കിനെ ടൂറിനിലേക്ക് തിരികെ കൊണ്ടുവരുന്നതിനെതിരെ യുവന്റസ്

August 31, 2021

പിയാനിക്കിനെ ടൂറിനിലേക്ക് തിരികെ കൊണ്ടുവരുന്നതിനെതിരെ യുവന്റസ്

മുഹമ്മദ് ഇഹത്താരന്റെ പൂര്‍ത്തിയാക്കിയത് മൂലം ബാഴ്‌സലോണ മിഡ്‌ഫീൽഡർ മിറലെം പിയാനിക്കിന് യുവന്ടസിലേക്ക് ഒരു തിരിച്ചു വരവിന് ഉള്ള സാധ്യത തള്ളികളഞ്ഞു.കഴിഞ്ഞ വേനൽക്കാലത്ത് ആർതർ ഉൾപ്പെട്ട ഒരു എക്സ്ചേഞ്ച് ഇടപാടിൽ ആണ് താരം ബാഴ്സയില്‍ എത്തിയത്.അദ്ദേഹം ക്യാമ്പ് നൗവിൽ നാല് വർഷത്തെ കരാറിൽ ഏർപ്പെട്ടു.

ബോസ്നിയൻ മിഡ്ഫീൽഡർ ബ്ലൂഗ്രാനയില്‍ ഇടം കണ്ടെത്താന്‍ പാടുപെട്ടു, ആഗസ്റ്റ് 31 ട്രാൻസ്ഫർ സമയപരിധിക്ക് മുമ്പ് ക്ലബ് ഓഫ്ലോഡ് ചെയ്യാൻ ശ്രമിക്കുന്ന നിരവധി ആദ്യ ടീം കളിക്കാരിൽ ഒരാളാണ്  പിയാനിക്ക്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പ്രതിനിധികളുമായി  പിയാനിക്കിനെ തിരികെ ക്ലബ്ബിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് യുവേ ചര്‍ച്ച നടത്തുകയായിരുന്നു.2016 നും 2019 നും ഇടയിൽ അലിയൻസ് സ്റ്റേഡിയത്തിൽ മുമ്പ് 31-കാരനുമായി ജോലി ചെയ്തിരുന്ന മാസിമിലിയാനോ അല്ലെഗ്രി, ഇടപാടിന് പച്ചക്കൊടി കാട്ടിയെങ്കിലും ക്ലബിന്റെ താല്‍പര്യം വേറെ ദിശയില്‍ ആയിരുന്നു.

Leave a comment