European Football Foot Ball Top News

തുടയ്ക്ക് പരിക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ റാംസി ടീമില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്തായി

August 25, 2021

തുടയ്ക്ക് പരിക്കേറ്റ യുവന്റസ് മിഡ്ഫീൽഡർ റാംസി ടീമില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്തായി

വാരാന്ത്യത്തിൽ ഉദിനീസിനെതിരായ മത്സരത്തില്‍  തുടയിലെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് യുവന്റസ് മിഡ്ഫീൽഡർ ആരോൺ റാംസെ അനിശ്ചിതകാലത്തേക്ക് പുറത്തായതായി ക്ലബ്  പ്രഖ്യാപിച്ചു.ഡാസിയ അരീനയിൽ 2-2 സമനിലയിൽ തീര്‍ന്ന മത്സരത്തില്‍  59 മിനിറ്റ് കളിച്ചിരുന്നു റാംസെ.നിരവധി ആഴ്ച്ച താരത്തിന് ഫുട്ബോള്‍ നഷ്ട്ടം ആകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

താരം പത്ത് ദിവസത്തിനുള്ളില്‍ ഒരു സര്‍ജറിക്ക് വിധേയന്‍ ആകും.അടുത്ത മാസം ലോകകപ്പ് യോഗ്യത തുടരുമ്പോൾ റാംസിക്ക് വെയിൽസ് മത്സരങ്ങളും നഷ്ട്ടമാകും.റാംസി ബിയാൻകോണറിക്ക് വേണ്ടി 66 മത്സരങ്ങളിൽ നിന്ന്  ആറ് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകൾ നൽകുകയും ചെയ്തു.താരത്തിന് 2023 വരെ നിലനില്‍ക്കുന്ന കരാര്‍ യുവന്റസുമായുണ്ട്.താരത്തിന്റെ പരിക്ക് ടീം കാമ്പില്‍ നെഗറ്റീവ് വാര്‍ത്ത‍യായിരിക്കും. അദ്ദേഹത്തിനെ ഈ സമ്മറില്‍ യുവന്റസ് ന്യൂ കാസിലിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

 

 

Leave a comment