അൻസു ഫാത്തി മടങ്ങിയെത്തി
അൻസു ഫാത്തി പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങുന്ന വാര്‍ത്ത ബാഴ്സ ആരാധകരെ ആശ്വാസത്തില്‍ ആഴ്ത്തി.പതിനെട്ടുകാരൻ പരിക്കിന്റെ അതി ഭയാനകമായ ഒരു കാലയളവ് തന്നെ ചിലവഴിച്ചു.മെസ്സിയുടെ അഭാവത്തില്‍ ഫാത്തി പോലുള്ള യുവ താരങ്ങളുടെ പ്രകടനം ബാഴ്സ ആശ്രയിച്ചിരിക്കുന്നു.ബാർസയ്ക്കുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം 2020 നവംബർ 7 ന് ആയിരുന്നു.
സെപ്റ്റംബറിലെ രാജ്യാന്തര ഇടവേളയ്ക്ക് ശേഷം ബ്ലൗഗ്രാനയുടെ ടീമില്‍ ഫാത്തിയെ ഉള്‍പ്പെടുത്താം എന്നാണ് നിലവില്‍ കോമാന് കണക്കാക്കപ്പെടുന്നത്.എല്ലാം പ്ലാൻ ചെയ്ത പോലെ പോവുകയാണെങ്കില്‍ പ്തംബർ 11 ന് സെവിയയിലേക്കുള്ള യാത്രയില്‍ അദ്ദേഹം ഉണ്ടാകും.ഇന്നലെ അദ്ദേഹം ആദ്യ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ഡി യോംഗ്, മെംഫിസ് ഡീപേയ് എന്നിവര്‍ മാത്രം ഒറ്റക്ക് പരിശീലനം നടത്തി.ഫാത്തിയുടെ വരവോടെ കോമാന് എങ്ങനെ ബാഴ്സ മുന്നേറ്റ നിരയെ അണിനിരത്തും എന്നത് ആകാംഷയോടെ ആരാധകര്‍ ഉറ്റുനോക്കുകയാണ്.






































