European Football Foot Ball Top News

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയല്‍

August 15, 2021

ബെന്‍സെമയുടെ ഇരട്ട ഗോളില്‍ റയല്‍

ലാലിഗ കാമ്പെയ്‌നിന്റെ ആദ്യ മത്സരത്തിൽ അലാവെസിനെതിരെ 4-1 ന് ജയം നേടാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞു.രണ്ടാം തവണയും ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം കാർലോ ആൻസലോട്ടിയുടെ ആദ്യ ലീഗ് ഗെയിമിൽ മികച്ച പ്രകടനം ആണ് കാഴ്ച്ചവച്ചത്.ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും നേടാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.48 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി കൊണ്ട് ബെന്‍സെമ റയലിന് ലീഡ് നേടി കൊടുത്തു.

നാച്ചോ,വിനിഷ്യസ് എന്നിവര്‍ ആണ് ഗോള്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് റയല്‍ താരങ്ങള്‍. ജോസെലൂ ആണ് അലാവസിനു വേണ്ടി 65 ആം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടിയത്. മത്സരശേഷം ബെന്‍സെമയേ വാനോളം പുകഴ്ത്തിയ അന്‍സലോട്ടി താരം കൂടുതല്‍ കമ്പ്ലീറ്റ്‌ ആയി എന്നും വെളിപ്പെടുത്തി.

Leave a comment