European Football Foot Ball Top News

യുവേഫയെ വകവയ്ക്കാതെ സൂപ്പര്‍ ലീഗുമായി ത്രയം മുന്നോട്ട്

August 1, 2021

യുവേഫയെ വകവയ്ക്കാതെ സൂപ്പര്‍ ലീഗുമായി ത്രയം മുന്നോട്ട്

റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവർ തങ്ങളുടെ സൂപ്പർ ലീഗ് സ്വപ്നങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നു.സൂപ്പർ ലീഗിനായി ക്ലബുകള്‍  സൈൻ അപ്പ് ചെയ്യുന്നതിന് യുവേഫക്ക് തടയാന്‍ കഴിയില്ല എന്ന് വെളിപ്പെടുത്തി.സൂപ്പർ ലീഗ് പദ്ധതി ക്രിയാത്മകവും സഹകരണപരവുമായ രീതിയിൽ വികസിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ ക്ലബുകള്‍ വെളിപ്പെടുത്തിയിരുന്നു.

റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നിവയ്‌ക്കെതിരായ സൂപ്പർ ലീഗ് രൂപീകരിക്കാൻ ആസൂത്രണം ചെയ്തത് മൂലം നിലവില്‍ എടുത്ത  എല്ലാ നിയമ ഉപരോധങ്ങളും റദ്ദാക്കാൻ യൂറോപ്യൻ കോടതി യുവേഫയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്.യൂറോപ്പിലെ ഫുട്ബോള്‍ യുവേഫയുടെ കുത്തക അല്ല എന്ന് വെളിപ്പെടുത്തിയ ഇവര്‍ ഭാവിയില്‍ എങ്ങനെ ഈ തീരുമാനം കൊണ്ട് മുന്നോട്ട് പോകുമെന്ന് കണ്ടറയണം.ഇംഗ്ലീഷ് ക്ലബുകളും ജര്‍മന്‍ ക്ലബുകളും മിലാന്‍ ക്ലബുകളും ഇതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

Leave a comment