പിഎസ്ജിയുടെ അശ്വമേധം തുടരുന്നു
ഇതുവരെ ഈ സമ്മറില്‍ ഏറ്റവും കൂടുതല്‍ സൈനിംഗ് നടത്തിയ പിഎസ്ജി ഇനി വിശ്രമിക്കും എന്ന് വിചാരിച്ചു എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.വേള്‍ഡ് ക്ലാസ് സൈനിംഗ് ആയ റാമോസ്, ഡോന്നാരുമ,വൈനാല്‍ഡം എന്നിവരെ ഫ്രീ ആയി സൈന്‍ ചെയ്തപ്പോള്‍ ഇന്‍റര്‍ യുവ താരം അച്ച്രഫ് ഹക്കീമിയെ അവര്‍ സൈന്‍ ചെയ്തത് 60 മില്യണ്‍ യൂറോ നല്‍കിയാണ്.
എന്നാല്‍ ഇതിവിടം കൊണ്ട് തീരുന്നില്ല.ഈ വേനൽക്കാലത്ത് ഒരു നീക്കത്തിൽ താൽപ്പര്യമുണ്ടോയെന്ന് അറിയാൻ പാരിസ് സെന്റ് ജെർമെയ്ൻ പോൾ പോഗ്ബയുമായി ചർച്ച നടത്തുന്നുണ്ടെന്ന് ദി അത്‌ലറ്റിക്.വരും ആഴ്ചകളില്‍ ഔദ്യോഗിക ബിഡ് പിഎസ്ജി സമര്‍പ്പിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.താരത്തിനെ ഫീ നല്‍കി ഈ സമ്മറില്‍ വാങ്ങണോ അതോ അടുത്ത സമ്മറില്‍ ഫ്രീ എജന്റ്റ് ആയി വാങ്ങണോ എന്നാണ് പിഎസ്ജി നേരിടുന്ന മറ്റൊരു ആശയകുഴപ്പം.






































