ടോക്കിയോ ഒളിമ്പിക്സ്: ഫുട്ബോൾ ചാമ്പ്യന്മാരായ ബ്രസീലിന് സമനില,തട്ടീം മുട്ടീം ഫ്രാന്‍സ്
ഞായറാഴ്ച നടന്ന പുരുഷ ഒളിമ്പിക് ഫുട്ബോൾ മത്സരത്തിൽ ഐവറി കോസ്റ്റിന്റെ ഗോൾരഹിത സമനിലയിൽ ബ്രസീല്‍ കുടുങ്ങിയപ്പോള്‍ പിയറി ഗിഗ്നാക്കിന്റെ ഹാട്രിക്ക് ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4-3ന് ജയിച്ച ഫ്രാൻസ് തങ്ങളുടെ പ്രതീക്ഷകള്‍ സജീവമാക്കി.അഞ്ച് വർഷം മുമ്പ് റിയോയിലെ സ്വന്തം മണ്ണിൽ ആദ്യമായി സ്വർണം നേടിയ ബ്രസീലിന് യോകോഹാമയിലെ നോക്കൌട്ട് സ്റ്റേജിലേക്കുള്ള യോഗ്യതയുടെ വക്കിലെത്താൻ കഴിയുമായിരുന്നുവെങ്കിലും ഐവറി ടീം രണ്ടും കല്പിചായിരുന്നു.
ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ഡഗ്ലസ് ലൂയിസിന്റെ പതിമൂന്നാം മിനിറ്റിൽ റെഡ് കാർഡിന് ശേഷം 10 പുരുഷന്മാരുമായി ചുരുങ്ങിയതും ബ്രസീലിന് വലിയ ഒരു തിരിച്ചടി ആയി.ഈ ഒരു മത്സരത്തില്‍ ജയം നേടിയിരുന്നില്ല എങ്കില്‍ ഫ്രാന്‍സിന്റെ കാര്യം പരുങ്ങലില്‍ ആയേന്നെ.ഹാട്രിക്ക് നേടി കൊണ്ട് അവരുടെ ക്യാപ്റ്റന്‍ ആണ് സൗത്ത് ആഫ്രിക്കക്കെതിരേയുള്ള മത്സരത്തില്‍ താരം ആയത്.






































