Uncategorised

യുവന്റസ് ലോക്കറ്റെല്ലിക്ക് വേണ്ടി പിടി മുറുക്കുന്നു

July 25, 2021

യുവന്റസ് ലോക്കറ്റെല്ലിക്ക് വേണ്ടി പിടി മുറുക്കുന്നു

മാനുവൽ ലോക്കറ്റെല്ലിക്കായി ഒരു കരാർ അംഗീകരിക്കുന്നതിനായി യുവെന്റസ് സസ്സുവോളോയുമായി പുതിയ ചർച്ചകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഗോള്‍.2020-21 ലെ സസ്സുവോളോയിൽ മികച്ച സീസണ്‍ കഴിഞ്ഞതിന് ശേഷം താരത്തിന്‍റെ മാര്‍ക്കറ്റ് വാല്യൂ ഏറെ കൂടിയിട്ടുണ്ട്.ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇറ്റലിയുടെ ആറാമത്തെ പ്രധാന കിരീടം നേടാനും അദ്ദേഹം വലിയ പങ്കു വഹിച്ചു.

23 കാരനായ താരം ആഴ്സണല്‍ ക്ലബുമായി ബന്ധപ്പെട്ടു പല വാര്‍ത്തകളും സൃഷ്ട്ടിക്കുന്നുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ താരം ഏറെ ആഗ്രഹിക്കുന്നു എന്നും അതിനാല്‍ യുവന്റസ് ആയിരിക്കും അദ്ദേഹത്തിന്‍റെ അടുത്ത ലക്ഷ്യം എന്നും ഗോള്‍ വെളിപ്പെടുത്തി. താരത്തിന് വേണ്ടി യുവന്റസ് നല്‍കുന്ന ഡീല്‍  47 മില്യണ്‍ ഡോളര്‍  മൂല്യമുള്ളതാണ്. താരത്തിന്‍റെ കരാര്‍ 2023 വരെ ആണ്.

 

 

Leave a comment