European Football Foot Ball Top News

റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്കുള്ള വേട്ട ശക്തം എന്ന് നാഗല്‍സ്മാന്‍

July 15, 2021

റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്കുള്ള വേട്ട ശക്തം എന്ന് നാഗല്‍സ്മാന്‍

സമീപകാല സീസണുകളിലെ മികച്ച ഫോം കാരണം റോബർട്ട് ലെവാൻഡോവ്സ്കിയോട് താൽപ്പര്യമുള്ള ടീമുകൾ അനേകം ആണ് എന്ന് ബയേൺ മ്യൂണിച്ച് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ.32 കാരനായ ലെവാൻഡോവ്സ്കി കഴിഞ്ഞ സീസണിൽ 48 ഗോളുകളുമായി ഫിനിഷ് ചെയ്യുകയും കൂടെ ബയേൺ മറ്റൊരു ബുണ്ടസ്ലിഗ കിരീടം നേടുകയും ചെയ്യ്തു.പോളണ്ട് താരത്തിന്റെ ഫോം ഈ വേനൽക്കാലത്ത് ടീം വിടാന്‍ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.താരം മറ്റൊരു ക്ലബില്‍ കളിക്കുന്നതിനെ ഏറെ താല്‍പര്യത്തോടെ ആണ് കാണുന്നത് എന്നും പറഞ്ഞിരുന്നു.

 

വളരെയധികം ഗോളുകൾ നേടുന്ന ഒരാൾക്ക് എല്ലാ ക്ലബ്ബുകളും ആവശ്യം വേണ്ടി വരും.ഞാന്‍ അദ്ദേഹമായി സംസാരിച്ചു.മറ്റ് പല കാര്യങ്ങളും ഞാന്‍ സംസാരിച്ചെങ്കിലും ആദ്യം തന്നെ കോണ്ട്രാക്റ്റ് പുതുക്കുന്ന കാര്യത്തിനെ കുറിച്ച ചോദിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.  അദ്ദേഹം സ്കൈ ജർമ്മനിയോട് പറഞ്ഞു.

Leave a comment