ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കാന്‍ തയ്യാര്‍ എന്ന് സൗത്ത്ഗെറ്റ്
ഇറ്റലിക്ക് ഇംഗ്ലണ്ടിന്റെ യൂറോ 2020 ഫൈനൽ തോൽവിയുടെ പശ്ചാത്തലത്തിൽ ഇനി വരാന്‍ പോകുന്ന വേള്‍ഡ് കപ്പില്‍ താന്‍ തന്നെ ഇംഗ്ലണ്ട് ടീമിനെ നയിക്കണം എന്നറിയിച്ച് കൊണ്ട് ഗരത് സൗത്ത്ഗെറ്റ്.2018 ലോകകപ്പ്, 2019 നേഷൻസ് ലീഗ് എന്നിവയുടെ സെമി ഫൈനലിലെത്തിയ ശേഷം, ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ട് കളിച്ചതും അദ്ദേഹത്തിന്‍റെ കീഴില്‍ ആണ്.എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ അദ്ദേഹം വരുത്തിയ ചില അബദ്ധങ്ങള്‍ക്ക് ഒരുപക്ഷേ വലിയ വില അദ്ദേഹത്തിന് നല്‍കേണ്ടി വരും.
“ഞങ്ങൾക്ക് ഖത്തറിലേക്ക് യോഗ്യത നേടേണ്ടതുണ്ട്, പക്ഷേ എനിക്ക് ഇപ്പോൾ ഒരു ഇടവേള ആവശ്യമാണ്.പിന്തുണ ലഭിക്കുന്നുണ്ട്.ഒരു മാനേജർ എന്ന നിലയിൽ ഞാന്‍ അതിനെ വളരെയധികം വിലമതിക്കുന്നു.എനിക്ക് ഖത്തര്‍ ടൂര്‍ണമെന്റ് വളരെ പ്രധാനപ്പെട്ടത് ആണ്.ഞങ്ങളുടെ ഫോം മുകളിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.” സൗത്ത്ഗെറ്റ് മാധ്യമങ്ങളോട് പറഞ്ഞു.






































