മാറക്കാനയിൽ കണ്ണീരണിഞ്ഞു മഞ്ഞപ്പട
കോപ്പ അമേരിക്കയിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ച ടീം ആയിരുന്നു ബ്രസീൽ. എണ്ണം പറഞ്ഞ കളിക്കാരും കളി മികവും കൊണ്ട് തന്നെ വളരെ അധികം മുൻ പന്തിയിൽ നിൽക്കുന്ന ടീം ആണ് ബ്രസീൽ.
ടൂർണമെൻ്റിലെ ആദ്യ മത്സരങ്ങളിലെ പ്രകടനം തന്നെ നമുക്ക് അത് മനസിലായത് ആണ്. എണ്ണം പറഞ്ഞ ഗോളുകൾക്ക് എതിരാളികളെ നിഷ്പ്രഭാമാക്കിയാണ് ബ്രസീലിൻ്റെ മുന്നേറ്റം.
ഫൈനൽ മത്സരത്തിലും പന്ത് അവകാശവും കളി മികവും എല്ലാം പുറത്തെടുത്തത് ബ്രസീൽ ആണ്. കളിയുടെ 52 മിനിറ്റിൽ ബ്രസീൽ വല കുലുക്കിയപ്പോൾ കളിയിലേക്കു ബ്രസീൽ തിരിച്ച് വന്നു എന്ന് ഉറപ്പിച്ച സമയത്ത് റഫറി അത് ഓഫ് സൈഡ് വിളിച്ചത്.
ഭാഗ്യത്തിൻ്റെ അകമ്പടി കൂടെ ഇല്ലാത്തതിനാൽ ആണ് നില നിന്നിരുന്ന കിരീടം അർജൻ്റീനയ്ക്ക് വെച്ച് ഒഴിയേണ്ടി വന്നത്.






































