മറക്കാനയില്‍ ചരിത്രം എഴുതി മെസ്സിപട
ഒരു ഗോളിന്റെ ലീഡില്‍ പകുതി സമയത്തിന് പിരിഞ്ഞ അര്‍ജന്റ്റീന മറുപടി നല്കാന് ബ്രസീലിനെ സമ്മതിച്ചില്ല.28 വര്‍ഷത്തിന് ശേഷം ആദ്യ ഇന്റര്‍നാഷണല്‍ ട്രോഫി നേടി കൊണ്ട് അര്‍ജന്റ്റയിന്‍ സംഘം ബ്രസീലിന്റെ ചരിത്രം ഉറങ്ങുന്ന മറക്കാനയില്‍ കോപയുടെ വിജയികള്‍ ആയി.
ഡി മരിയ ആയിരുന്നു ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ തങ്ങളുടെ ശരീരം പോലും മറന്നു കൊണ്ട് ബ്രസീലിനെ പ്രതിരോധിച്ച നീല പടക്ക് പലപ്പോഴും താളം തെറ്റുന്നതായി കണ്ടു. ബ്രസീലിയന്‍ താരങ്ങളെ പലപ്പോഴും അവര്‍ കഠിനമായി ഫൗള്‍ ചെയ്യേണ്ടി വന്നു.ഗോള്‍ നേടിയ ഡി മരിയ ആണ് മാന്‍ ഓഫ് തി മാച്ച്.ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പതിവ് ഫോമില്‍ ആയിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു.നാല് ഗോള്‍ നേടിയ മെസ്സി ഗോള്‍ഡന്‍ ബൂട്ടും ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡും കരസ്ഥമാക്കി.