ഇംഗ്ലണ്ടിന്റെ വിവാദ പെനാല്‍ട്ടി പുകയുന്നു
യൂറോ സെമിഫൈനലില്‍ ഡെന്മാര്ക്കിനെതിരെ വിജയം നേടി കൊണ്ട് ഇംഗ്ലണ്ട് ഫൈനലില്‍ തങ്ങളുടെ ബെര്‍ത്ത് ബുക്ക് ചെയ്തു.എന്നാല്‍ അവരുടെ വിജയഗോളിനു വഴിവച്ച പെനാല്‍ട്ടി ഒരിക്കലും റഫറി അനുവദിച്ചത് യുക്തിരഹിതം ആണ് എന്ന് പറഞ്ഞു കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ മുറവിളി ഉയരുന്നുണ്ട്.റഹീം സ്റെര്‍ലിംഗ് ആണ് എക്സ്ട്രാ ടൈമില്‍ ഇംഗ്ലണ്ടിനു പെനാല്‍ട്ടി നേടി കൊടുത്തത്.
ചെറിയ ബോഡി ടച് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിനു പെനാല്‍ട്ടി നല്‍കിയത് ദൗര്‍ഭാഗ്യം എന്നാണ് ട്വിട്ടറില്‍ കാണുന്നത്.ഡെന്മാര്ക്കിനെ ഇംഗ്ലണ്ട് കൊള്ളയിടിച്ചു എന്ന് പറയുന്നവരും ഉണ്ട്.പെനാൽറ്റി കാസ്പർ ഷ്മൈചൽ സേവ് ചെയ്തു എങ്കിലും റീബൌണ്ടില്‍ ഹാരി കെയിന്‍ ലക്ഷ്യം നേടി.കളി കഴിഞ്ഞ് ഐടിവിയോട് സംസാരിച്ച സ്റ്റെർലിംഗ് അത് തീര്‍ച്ചയായും ഒരു പെനാല്‍ട്ടി ആണ് എന്ന് വെളിപ്പെടുത്തിയിരുന്നു.






































