പുതിയ മെസ്സി തിരിച്ചും ചൊറിയും
കോപ ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇടം നേടി കൊണ്ട് മെസ്സിയും അര്ജന്റ്റീനയും വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു.ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഫുട്ബോള്‍ കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊളംബിയയെ തകര്‍ത്തിരുന്നു.
പുതിയ സംഭവം എന്തെന്നാല്‍ ഇന്നലത്തെ മത്സരത്തില്‍ കൊളംബിയ അര്ജന്ട്ടീന പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് നീണ്ടപ്പോള്‍ ആണ് മെസ്സി സൗമ്യമായ പ്രകൃതി കൈവിടുന്നത്.യേരി മിന എന്ന കൊളംബിയന്‍ ഡിഫണ്ടര്‍ പെനാല്‍ട്ടി പാഴാക്കിയപ്പോള്‍ ഇപ്പോള്‍ ഡാന്‍സ് കളിക്ക് എന്ന് പറഞ്ഞു ആക്രോഷിച്ചിരുന്നു.ഇതെന്തെന്നാല്‍ യുറുഗ്വായ് മത്സരത്തില്‍ താരം പെനാല്‍ട്ടി നേടി കൊണ്ട് ഗോള്‍ കീപ്പറുടെ മുന്നില്‍ നിന്ന് കൊണ്ട് ഡാന്‍സ് കളിച്ചിരുന്നു.ഇന്നലത്തെ മത്സരത്തില്‍ ഉടനീളം മിന അര്‍ജന്റ്റയിന്‍ താരങ്ങള്‍ക്ക് എതിരെ പ്രകോപനപരമായി പെരുമാറിയിരുന്നു.യേരി മിന മുന്‍ ബാഴ്സ താരം ആയിരുന്നു എന്നതും ആരാധകര്‍ക്ക് കൗതുകം സൃഷ്ട്ടിക്കുന്നു.മോശം ഫോം മൂലം വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ അദ്ദേഹം കാറ്റലൂണിയയില്‍ ചിലവഴിച്ചുള്ളൂ.






































