റിച്ചാര്ഡ്ലിസനെ റയലിലേക്ക് വരുത്താന്‍ അഞ്ചലോട്ടി
റയൽ മാഡ്രിഡ് മാനേജർ കാർലോ അൻസെലോട്ടി ഈ വേനൽക്കാലത്ത് സ്പെയിനിലേക്ക് തന്റെ മുന്‍ ശിഷ്യന് ആയ റിച്ചാർലിസണുമായി കൂടിച്ചേരാന്‍ ആഗ്രഹിക്കുന്നു.മുന്‍ എവര്ട്ടന് മാനേജര്‍ ആയ അഞ്ചലോട്ടി എവര്‍ട്ടനിലെ മറ്റ് താരങ്ങളെയും കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് എന്ന് കുറച്ച് കാലം മുന്നേ റിപ്പോര്‍ട്ട് വന്നിരുന്നു.
അൻസെലോട്ടിയും റിച്ചാർലിസണും തമ്മിലുള്ള ഒരു കോൾ അടുത്തിടെ നടന്നതായി വാര്‍ത്ത പുറത്ത് വിട്ടത് ഗോള്‍ ആയിരുന്നു.നിലവിൽ താരം കോപ്പ അമേരിക്കയ്ക്കായി ബ്രസീലുമായി ഡ്യൂട്ടിയിലാണ്.ഈ ഡീലിനെ കുറിച്ചു അറിയാന്‍ കഴിഞ്ഞത് ഇതിനെ കുറിച്ചുള്ള സംഭാഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണ് എന്നതാണ്.വാട്ട്ഫോർഡിലെ ഒരു സീസണിന് ശേഷം ഗുഡിസൺ പാർക്കിലേക്ക് നീങ്ങിയ ബ്രസീലിയൻ ഫോർവേഡ് 2018 മുതൽ എവർട്ടണിനൊപ്പം ഉണ്ട്.എവർട്ടണിനായി 119 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയ റിച്ചാർലിസൺ, കഴിഞ്ഞ സീസണിൽ 13 ഗോളുകള്‍ നേടി.






































